കൊട്ടിയൂർ : വയോജന വകുപ്പും വയോജന സംരക്ഷണ നിയമം എത്തിയതോടെ സംഗമങ്ങൾ ആവേശകരമാകുന്നു. മുൻകാലങ്ങളിൽ പങ്കാളിത്തം കുറവായിരുന്ന വയോജന സംഗമങ്ങളിൽ ഇപ്പോൾ കൂടുതൽ വയോജനങ്ങൾ എത്തിച്ചേരുന്നത് പഞ്ചായത്തുകൾക്കും സർക്കാരിനും സന്തോഷം നൽകുന്ന കാര്യമായി മാറിയിരിക്കുന്നു. വയോജനങ്ങൾ ബാധ്യതയല്ല പകരം സാധ്യതയാണ് എന്ന സർക്കാരിന്റെ പ്രചരണം വയോജനങ്ങളെ ആവേശം കൊള്ളിക്കുകയാണ്. കൊട്ടിയൂർ പഞ്ചായത്ത് വിളിച്ചുചേർത്ത സ്നേഹ സംഗമത്തിൽ പങ്കെടുത്തത് മുന്നൂറിലധികം വയോജനങ്ങൾ ആണ്. ഭക്ഷണവും സമ്മാനങ്ങളും ബോധവൽക്കരണ ക്ലാസും പരിപാടികളുമായി പുതിയ പശ്ചാത്തലത്തിൽ വയോജനങ്ങൾ ഒരു ദിവസം സന്തോഷത്തോടെ ആഘോഷമാക്കി. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സ്നേഹസംഗമംചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി പാരിഷ് ഹാളിൽപേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജനറൽ മാനേജർ നിഖിൽ ജോസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ്ഷാ ബിജു, പഞ്ചായത്ത് അംഗങ്ങളായജിൻസി തോമസ്ബിന്ദു സിബി,സുഷമ ജോൺസൺ, ഓമന ഭരതൻ , എ ടി തോമസ്, രവീന്ദ്രൻ ഏടാൻ, ജിസ്ന ജോസഫ്, പി പുരുഷോത്തമൻ, വിനു പടിയാനിക്കൽ, ഷാജി തെങ്ങുംപള്ളിൽ,റ യിസൺ കെ ജെയിംസ് , സ്മിത വര പോത്തുകുഴി, ഐസിഡിഎസ് സൂപ്പർവൈസർ എ ജി സാബിറ എന്നിവർ പ്രസംഗിച്ചു.
An enthusiastic elderly love gathering in Kottiyoor Panchayat




















